മലപ്പുറം: മലബാറിലെ ഏറ്റവും വലിയ ഹോം ഡെക്കോർ ഷോറൂം എന്ന വിശേഷണത്തോടെ മെഡോറ ഹോം ഡെക്കോർ കുറ്റിപ്പുറം അയിങ്കലത്ത് പ്രവർത്തനം ആരംഭിച്ചു.
ഗൾഫക്സ് മാളിൽ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വീടുകളുടെ ഇന്റീരിയർ അലങ്കാരത്തിന് ആവശ്യമായ വൈവിധ്യമാർന്ന ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് മെഡോറയിൽ ഒരുക്കിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഫ്ളവേഴ്സ്, ട്രീസ്, ഡെക്കറേറ്റീവ് പോട്ടുകൾ, സെറാമിക് വാസുകൾ, വാൾ ആർട്ട്, ഫ്രെയിംഡ് ആർട്ട്, ആർട്ട് പ്രിന്റുകൾ, ഇൻഡോർ ഫൗണ്ടനുകൾ, വിവിധ അലങ്കാര വസ്തുക്കൾ തുടങ്ങി ആധുനിക വീടുകൾക്ക് അനുയോജ്യമായ നിരവധി ഹോം ഡെക്കോർ ഉത്പ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. പുതിയ ട്രെൻഡുകൾക്കനുസരിച്ചുള്ള പ്രീമിയം ഹോം ഡെക്കോർ കളക്ഷനുകൾ ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്നതാണ് മെഡോറയുടെ ഏറ്റവും വലിയ പ്രത്യേകത. ഉപഭോക്താക്കളുടെ വ്യത്യസ്ത അഭിരുചികൾക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന ഡിസൈനുകളും കളക്ഷനുകളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
മലബാറിലെ ഹോം ഡെക്കോർ രംഗത്ത് പുതിയൊരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയാണ് മെഡോറ ഹോം ഡെക്കോറിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്റ് അംഗങ്ങൾ പറഞ്ഞു. ഏറ്റവും വിലക്കുറവിലാണ് നിരവധി ഡെക്കോർ ഉത്പ്പന്നങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. പഴയകാലത്തെ ഗ്രാമഫോണ് മുതൽ പുതിയ കാലത്തിന്റെ അലങ്കാരങ്ങൾക്ക് ട്രെൻഡി ഡെക്കോർ വരെ മെഡോറ ഹോം ഡെക്കോറിന്റെ സവിശേഷതകളാണ്. ഉദ്ഘാടന ചടങ്ങിൽ വി.എസ്. ജോയ് എംഎൽഎ, ചലച്ചിത്രതാരം സരയുമോഹൻ, ശബരിമല മുൻ മേൽശാന്തി പി.എം. മനോജ് ഏന്പ്രാന്തിരി, തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. അബൂബക്കർ സിദീഖ് തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ മേഖലയിലെ നിരവധിപേർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ഗാനവിരുന്നും ഉണ്ടായിരുന്നു. നിരവധി പേർ പങ്കെടുത്തു.